DP മാറ്റാനോ ഹാഷ്ടാഗുകൾ ഇടാണോ പോണില്ല.. അറിഞ്ഞപ്പോൾ കണ്ണിൽ നിന്നും പൊടിഞ്ഞ ഒരു തുള്ളി കണ്ണീരിൽ ഉണ്ട് എന്റെ വിഷമവും പ്രതിഷേധവും എല്ലാം...😔😢


                         Justice For #Asifa

ഇനി എന്തിനു അമ്പലത്തിൽ പോണം ???അമ്പലവും സേഫ് അല്ല.ഇവിടെ #അമ്പലംഅല്ലഹോസ്പിറ്റൽആണ് വേണ്ടതെന്നു #Mersal സിനിമയിൽ ഒരു  ഡയലോഗ് ഉണ്ട്. എന്നിട്ട് അതിലെ ഡയലോഗിനെ വളച്ചൊടിച്ചു ന്തൊക്കെ ഭൂകമ്പം ഉണ്ടാക്കി ഇവിടെ. ഇപ്പൊ എന്താ നാവ് ഇറങ്ങിപോയോ എല്ലാത്തിനും. എന്താ പ്രതികരണശേഷി നഷ്ട്ടപ്പെട്ടൊ ??ഈ പറയുന്ന അമ്പലത്തിൽ തന്നാ ഇതും സംഭവിച്ചത്.ആ 8വയസ്സുള്ള ആ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു.... 😡😡😡😠
ഹാഷ്ടാഗിലെ പേരുകൾ മാത്രം മാറിക്കൊണ്ടിരിക്കും കാരണം ഇതു ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ആണ്






ആസിഫ !
ക്ഷേത്രത്തിലെ "ദേവസ്ഥാന"ത്തായിരുന്നു അവളെ കിടത്തിയിരുന്നത്‌.
വേദനയുടെ കാഠിന്യത്തിൽ എഴുന്നേൽക്കാതിരിക്കാൻ മരുന്നുനൽകിയിരുന്നു.
ക്ഷേത്രത്തിൽ പ്രത്യേകമായിപൂജ ചെയ്ത ശേഷമായിരുന്നു അവർ തുടങ്ങിവച്ചത്‌.
കാവി ധരിച്ചവർക്കൊപ്പം കാക്കി ധരിച്ചവരെയും കർമ്മത്തിനു കാവൽ നിർത്തിയിരുന്നു.
എട്ടുവയസ്സുള്ള ആ പെൺകുട്ടിയെ 6 പേർ ചേർന്ന സംഘമാണു ക്രൂരമായി ചീന്തിയെറിഞ്ഞത്‌.
ഒന്നര ലക്ഷം രൂപയുടെ നോട്ടുകെട്ടുകളിലാണു കാക്കിധാരികൾ കാവിധാരികൾക്ക്‌  സുരക്ഷയൊരുക്കിയത്‌.
കുഞ്ഞിനെ കാണാതായെന്ന പരാതി ലഭിക്കുമ്പോഴും പൊലീസ്‌ കൈമലർത്തുകയായിരുന്നു.
എത്ര ദിവസങ്ങളാണവൾ ഭക്ഷണം പോലും ലഭിക്കാതെ ക്ഷേത്രത്തിനുള്ളിൽ നിശ്ചലമായി കിടന്നത്‌.
അവസാനത്തെ നിലവിളികൾക്കുമുൻപ്‌ പോലും അവളെ ഭോഗവസ്തുവായാണു കാവിധാരികൾ കണ്ടത്‌.
അവളുടെ പേരാണു പ്രകോപനം എന്നാണവർ പറഞ്ഞത്‌.
അവളുടെ മതമാണു പ്രേരകം എന്നാണവർ ആവർത്തിച്ച്‌ പറഞ്ഞത്‌.
മാസങ്ങളോളം പ്ലാൻ ചെയ്താണു പിഞ്ചുബാലികയെ ഇഞ്ചിഞ്ചായി കൊന്നതെന്നാണവർ ഒടുവിൽ കുറ്റസമ്മതം നടത്തിയത്‌.
ഒരു പൊതുബോധവും അനങ്ങിയില്ല,
തെരുവിൽ ഒരിലയുടെ സ്ഥാനം പോലും അവൾക്കുണ്ടായില്ല.
പ്രതികളുടെ മതമോ ആരാധനാലയമോ പ്രതിരോധത്തിലായില്ല.
ഒരു സന്യാസി പോലും ചെയ്തത്‌ പാപമാണെന്ന് ഏറ്റ്‌ പറഞ്ഞില്ല.
"ജയ്‌ ശ്രീരാം" എന്നാണു പ്രതികളെ പിന്തുണയ്ക്കുന്നവർ തെരുവിൽ അലറുന്നത്‌.
"ബോലോ ഭാരത്‌ മാതാ കീ" എന്നാണവർ ഇപ്പോഴും ഉറക്കെപ്പറയുന്നത്‌.
മൈ ഇന്ത്യ !

Comments