"മോഹൻലാൽ " എന്ന നടൻ
"മമ്മൂട്ടി " യെ പോലെ മികച്ച
ഒരു നടൻ തന്നെയാണ്.
 പക്ഷെ- .
ആവനാഴിയിൽ ഉള്ള അസ്ത്രങ്ങളുടെ എണ്ണം പറഞ്ഞു ഇരുവരെയും വിലയിരുത്തിയാൽ പരിപൂർണ്ണമായ ഒരു അസ്ത്രം പോലും ഇല്ലാത്ത നടനാണ് മോഹൻലാൽ എന്നു എനിക്ക് 101% ഉറപ്പോടെ പറയാൻ കഴിയും.  എന്നാൽ - .
 മമ്മൂട്ടിയെ വിലയിരുത്തിയാൽ തന്റെ കയ്യിലുള്ള അസ്ത്രങ്ങൾക്ക് എണ്ണം കുറവാണെങ്കിൽ പോലും ഉള്ളതിന് പരിപൂർണ്ണതയുണ്ടെന്നു മാത്രമല്ല ആ അസ്ത്രങ്ങൾ മറ്റൊരാൾക്ക് അതേ പരിപൂർണ്ണതയിൽ എയ്യാൻ പോലുമാവില്ല എന്ന വസ്ഥുതയാണുള്ളത്.

ശരിയാണ്....
 മോഹൻലാൽ കോമഡി ചെയ്യും ( പണ്ട്‌) ,
 റൊമാൻസ് ചെയ്യും,ഡാൻസ് ചെയ്യും ( പണ്ട്‌ )
നന്നായി ആക്ഷൻ ചെയ്യും.
പക്ഷെ- ഇതിലെല്ലാം മോഹൻലാൽ ഏറ്റവും മികച്ചതെന്ന് പറയാൻ പറ്റുമോ.?..!!
 മോഹൻലാലിനെക്കാൾ നന്നായി ഏത് രീതിയിലുള്ള ഡാൻസ് ചെയ്യാനും റൊമാൻസ് ചെയ്യാനും,ആക്ഷൻ ചെയ്യാനും അല്ലു ആർജ്ജുന് പോലും കഴിയും, എന്തിന് മലയാളത്തിൽ നമ്മുടെ "കുഞ്ചാക്കോ ബോബ"ന് കഴിയുന്നുണ്ടല്ലോ. അത് കൊണ്ട് അവരൊക്കെ ലാലിനെക്കാൾ മികച്ചവർ ആണോ?!.
അത് പോലെ ലാലിലുള്ള ഏത് മാനറിസത്തിനാണ് ചൂണ്ടിക്കാണിക്കാൻ അതിലും മികച്ച ഒരാൾ ഇല്ലാത്തത്...!!
ആറു പേരുള്ള ഒരു മത്സര ഗ്രൗണ്ട് . അതിൽ മൂന്നു പേർ നൃത്തത്തിന് മത്സരിക്കുന്നു, മറ്റു മൂന്നു പേർ പ്രസംഗത്തിന് മത്സരിക്കുന്നു . എന്നിട്ടു മത്സരം കഴിഞ്ഞപ്പോൾ നൃത്തത്തിന് രണ്ടാം സ്ഥാനം കിട്ടിയവനെ ചൂണ്ടിക്കാട്ടി കുറെ ആളുകൾ പറയുകയാണ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം കിട്ടിയവനേക്കാൾ മികച്ചത് ഈ രണ്ടാം സ്ഥാനക്കാരൻ ആണെന്ന്. . ഇത് തന്നെയല്ലേ പല ലാൽ സപോർട്ടിങ് ആളുകളും കാണിക്കുന്ന നിലപാടുകൾ...!!

ഇപ്പോൾ നിങ്ങളിൽ ചില ആളുകൾ പറഞ്ഞേക്കാം - പക്ഷെ അയാൾ നൃത്തം ചെയ്തല്ലോ.. മമ്മൂട്ടിക്ക് അത് കഴിയുമോ..!!
എന്നാൽ ഞാനൊന്നു ചോദിച്ചോട്ടെ,. റോമാൻസിൽ മോഹന്ലാൽ ഏറ്റവും മികച്ചവൻ ആണോ.? - അല്ല . എന്നാൽ ഇതേ മികച്ചവൻ അല്ലാത്ത മമ്മൂക്ക മതിലുകൾ എന്ന ചിത്രത്തിൽ ഒരാൾ പോലും ന്യൂനത പറയാത്ത റൊമാൻസ് കാഴ്ച്ച വച്ചിട്ടുണ്ട് . ആതും സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ ജീവിച്ചിരുന്നപ്പോളാണെന്ന് ചിന്തിക്കണം. പിന്നെന്തിനു നിങ്ങൾ മമ്മൂക്കയ്ക്ക് റൊമാൻസ് പറ്റില്ല , അറിയില്ല എന്ന് പറയുന്നു . മരം ചുറ്റി പ്രേമവും ,നായകനും നായികയും ഒരുമിച്ചുള്ള ആട്ടവും പാട്ടവും ,പിന്നിൽ ചേർന്ന് നിന്ന് അമർത്തിയുള്ള കെട്ടിപ്പിടുത്തവും, ചേർന്നാൽ മാത്രമേ റൊമാൻസ് ആകൂ എന്ന സിദ്ധാന്തമാണ് നിങ്ങൾക്കെങ്കിൽ ഒന്നും പറയാനില്ല...🙏.

ഇന്ന് ലാൽ ഫാൻസിൽ ഉള്ളവർ ഉൾപ്പെടെ പലരും പറയുന്നു മോഹൻലാലിന്റെ പല മാനറിസങ്ങളും അനായാസേനയുള്ള അഭിനയമുള്ള ഒരു നടനാണ് "ഫഹദ് ഫാസിൽ" എന്ന് . നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ മുതൽ ലാൽ ചെയ്തു വച്ച പല നാടൻ വേഷങ്ങളും ഈ പ്രായത്തിൽ ഫഹദ് ഫാസിൽ എന്ന തുടക്കക്കാരനിൽ നിക്ഷിപ്തമാക്കാൻ കഴിയുമെങ്കിൽ - അമരവും, ചന്തുവും, ഭൂതകണ്ണാടിയും ,മ തി ലുകളും ,അംബേദ്കറും എന്തിനു പറയുന്നു പൊന്തൻ മാട പോലും ചെയ്യാൻ കഴിവുള്ള ഒരു നടനെ ഇന്ത്യൻ സിനിമയിൽ ചൂണ്ടിക്കാട്ടി പറയാൻ പറ്റുമോ ഈ നടൻ  പരിപൂർണ്ണമാക്കും എന്ന്...!!
ഇല്ല - അല്ലേ.. ?.!!
അംഗീകരിച്ച് തരാൻ ചിലർക്കൊക്കെ മടിയാണെങ്കിലും
ഇതൊക്കെ തന്നെയല്ലേ.. ആരാണ്  ഏറ്റവും മികച്ചവൻ എന്നതിനുള്ള ഉദാഹരണ സത്യങ്ങൾ ...

ഇനി versatile ആക്ടിങ്ങിലേക്ക് തിരിഞ്ഞാൽ ആ വാക്ക് ഒരു 10% എങ്കിലും ചേരുന്ന നടനാണോ ശ്രീ മോഹൻലാൽ...?!!
ലാൽ ഏത് കഥാപാത്രത്തിനു വേണ്ടിയാണ് തന്നിലെ മാനറിസം വിട്ട് ഒരു കഥാപാത്രത്തിന്റെ മാനറിസത്തിലേക്ക്  പോയിട്ടുള്ളത് ..?!!
അങ്ങനെ പറയാൻ പെട്ടെന്ന് കഴിയില്ല എന്നറിയാം . എന്നാൽ ഞാൻ പറയാം . ഇന്ത്യയിലെ മികച്ച നിരൂപകർ ലാലിനെ കുറിച്ചു പറഞ്ഞത് ലാൽ ഒരു ബിഹേവ് ലൈൻ ഉള്ള നടൻ ആണെന്നാണ് . അതായത് ഏതൊരു കഥാപാത്രവും അങ്ങോട്ടു പോകാതെ ഇങ്ങോട്ടു കൊണ്ടു വന്നു തന്റെ ചേഷ്ടകൾ നൽകി ആ കഥാപാത്രത്തിന്റെ ഔട്ട് പുട്ട് പ്രേക്ഷകർക്ക് നൽകുന്നു . ഇതിൽ മോഹൻലാൽ ഒരു പരിധി വരെ വിജയിക്കുന്നത് കൊണ്ടാണ് അദ്ദേഹത്തെ നല്ലൊരു നടൻ എന്നു ജനങ്ങൾ വിളിക്കുന്നത്.
എന്നാൽ അതിനെ versatile ക്യാറ്റഗറിയിയുടെ അടുത്തു കൂടി കൊണ്ടു പോകാനും പറ്റില്ല എന്നതാണ് സത്യം .
         ഒരു കഥാപാത്രം എന്താണോ ആവശ്യപ്പെടുന്നത് ,അതിപ്പോൾ രൂപമാകാം , ശബ്ദമാകാം, ചേഷ്ടകൾ ആകാം എന്തുമാകാം അതിലേക്ക് ആ നടൻ ഇറങ്ങിച്ചെന്ന് ആ കഥാപാത്രത്തിന് ആത്മാവ് കൊടുക്കുമ്പോൾ മാത്രമാണ് അയാളെ മേൽപ്പറഞ്ഞ ഗണത്തിൽ പെടുന്ന നടനായി കാണാൻ കഴിയുന്നത്.  ഉദാ:ഹരണത്തിന് വടക്കൻ വീരഗാഥയിലെ "ചന്തു," വിധേയനിലെ "പട്ടേലർ", പൊന്തൻ മാടയിലെ "മാട", "കറുത്ത പക്ഷികൾ "അംബേദ്കർ തുടങ്ങി പ്രാഞ്ചി മുതൽ പത്തേമാരി വരെ വന്നുനിൽക്കും നിരകൾ ..
 ഇപ്പോൾ ചില ക്രിമി കീടങ്ങൾ പറയും ഇതിനൊക്കെ മമ്മൂട്ടി രൂപ മാറ്റത്തിന് വേണ്ടി ചമയങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലേ എന്ന്‌ .  അങ്ങനെ നോക്കിയാൽ ലാൽ ചമയം ഒന്നും ഉപയോഗിക്കാറില്ലേ കഥാപാത്രമാകാൻ...!!

Comments