സ്വപ്നം കാണുന്നവന്റെ കലയാണ് സിനിമ എന്നൊരു ചൊല്ലുണ്ട്. പോസ്റ്ററിൽ വര്ണശബളിമയോടെ തിളങ്ങിനിൽക്കുന്ന താരത്തിളക്കം സ്വപ്നം കണ്ടു തന്നെയാണ് ഞാനും "കൂട്ടാനാടൻ മാർപാപ്പ " എന്ന ചിത്രം കാണാൻ എത്തിയത്. ഒറ്റവാക്കിൽ പറയട്ടെ, ഒരു പുലർകാല സ്വപ്നം പോലെ മനോഹരമായിരിക്കുന്നു ഈ സിനിമ, ഇടയ്ക് അല്പം സ്വപ്നഭംഗം ഉണ്ടെങ്കിൽക്കൂടി
ഇതിന്റെ ഇതിവൃത്തo ഞാൻ ഇവിടെ സൂചിപ്പിക്കുന്നില്ല. ഏതൊരു കഥയും even ഒരു നുണക്കഥ പോലും പ്രേക്ഷകന്റെ ചിന്തയ്ക്കും ബുദ്ധിയ്ക്കും അപ്പുറം വിശ്വസനീയമായ ഒരു ട്രീട്മെന്റിലൂടെ അവതരിപ്പിക്കുമ്പോൾ, അവ tragedy ആയാലും comedy ആയാലും അതിന്റെ പ്രഹരശേഷി വർധിക്കും. ഇതിന് ഒരു ഉദാഹരണം ആണീചിത്രം. ആദ്യപകുതിയിൽ അല്പം തരംതാഴ്ന്ന കോമഡിയിലൂടെ വികാസം പ്രാപിക്കുന്ന ചിത്രം രണ്ടാം പകുതിയിൽ മാനം മുട്ടെ വളർന്നു പ്രേക്ഷകരെ മുഴുവൻ ഏഴു വര്ണങ്ങള്ക്കും അപ്പുറത്തേയ്ക്കുള്ള മറ്റൊരു മഴവില്ലഴകിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു എന്ന് പറയാതിരിക്കാനാവില്ല. സിനിമ ഒരു ദൃശ്യ കലയാണ് എന്ന് ഇതിന്റെ ഛായാഗ്രാഹകൻ ഒരോ ഫ്രെയിമിലും നമ്മെ ഓർമപ്പെടുത്തി തരുന്നു. അതിമനോഹരമാണ് ഇതിലെ ലൈറ്റിംഗ് പാറ്റേൺ. Congrats. അതുപോലെതന്നെയാണ് ഇതിന്റെ എഡിറ്റിംഗും. ഒരിക്കൽപോലും ഒരു കൊച്ചു ഈർക്കിൽതുമ്പുപോലും ഈ എഡിറ്റിങ്ങിന്റെ താളാന്മകമായ ഒഴുക്കിന് തടസ്സമാകുന്നില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. അഭിനന്ദനങ്ങൾ. വസ്ത്രാലങ്കാരവും മേയ്ക്അപ്പും നന്നായിരിക്കുന്നു എന്ന് പറയുന്നത് വെറും പുകഴ്ത്തതല്ല. പക്ഷെ ഗാനങ്ങൾ ഒരു ശരാശരി നിലവാരത്തിനപ്പുറത്തേയ്ക് പറന്നുയർന്നോ എന്നത് സംശയം തന്നെയാണ്.
ഇനി ഇതിലെ അഭിനേതാക്കളെക്കുറിച്ച്... സിനിമയിൽ സംഭാഷണം ഉരുവിടേണ്ടത് അധരവും നാവും കൊണ്ടല്ല മറിച്ച് ആത്മാവിന്റെ അന്തർഗത ഭാവങ്ങളിൽ നിന്നുമാണ്. ഇത് തികച്ചും അന്വർഥമാക്കിയിരിക്കുന്നു ഇതിലെ എല്ലാ കഥാപാത്രങ്ങളും. പക്ഷെ സുരഭി സന്തോഷ് എന്ന, മലയാളിയ്ക് അത്ര സുപരിചിതയല്ലാത്ത ആ കുട്ടിയുടെ മാനറിസം... Wow...Its reallly amazing...പ്രത്യേകിച്ചും നമ്മുടെ ചാക്കോച്ചൻ "നീ കുടിച്ചിട്ടുണ്ടല്ലേ... " എന്ന് ചോദിക്കുമ്പോഴുള്ള ആ കുട്ടിയുടെ ബോഡി ലാംഗ്വേജ് ഉം ഭാവപ്രകടനവും. Really great . Hearty congrats...👍.
അവസാനമായി ശാന്തികൃഷ്ണയെക്കുറിച്. ഇതൊരു പുനർജ്ജന്മം. ഫിനിക്സ് പക്ഷിയുടെ ജന്മം.ലോകത്തിന്റെ മുഴുവൻ മനസ്സിലും തെറ്റിദ്ധരിക്കപ്പെട്ടു, അത് സ്വയം ഏറ്റുവാങ്ങി, ഉള്ളിലൊതുക്കി, വിങ്ങിപ്പൊട്ടി, പക്ഷെ നമ്മുടെയൊക്കെ മനസ്സന്തോഷത്തിന്ടെ എല്ലാ അതിർവരമ്പുകളേയും നാം അറിയാതെതന്നെ ഭേദിക്കുന്നു മേരി എന്ന കഥാപാത്രം. കഥാനായകൻ പറയുംപോലെ "....ഒരിക്കൽ മാത്രം കണ്ണീർ പൊഴിച്ച എന്ടെ അമ്മ .
.. "
ഞാൻ ഇവിടെ നിറുത്തുന്നു. പോരായ്മകൾ ഇല്ലാത്ത ചിത്രം എന്നൊന്നും ഞാനിതിനെ വിശേഷിപ്പിക്കുന്നില്ല. എങ്കിലും രണ്ടേകാൽ മണിക്കൂറോളം മുഷിപ്പില്ലാതെ കുടുംബസമേതം ആഹ്ലാദിയ്ക്കാൻ ഒരു ചിത്രം. ശ്രീ ഹാസീബിനും നൗഷാദിനും അജിയ്ക്കും ആശ്വസിക്കാം ....കീശ നിറയും.... ഉറപ്പ്... സത്യം.... എല്ലാ ഭാവുകങ്ങളും... 🌹
Comments
Post a Comment